Teachers Training

അധ്യാപക പരിശീലനം

Teachers Training

പ്രിയപ്പെട്ട അഡ്മിൻസ്
ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പരിരക്ഷ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന മൊബൈൽ ആപ്പ് (Edumia ) ഒന്നാം ഘട്ട പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കിയതിനു Educare ടീമിന്റെ അഭിനന്ദനങ്ങൾ

  1. എല്ലാ വിദ്യാലയങ്ങളും കുട്ടികളുടെയും അധ്യാപകരുടെയും വിശദംശങ്ങൾ പൂർത്തീകരിച്ചു
  2. അഡ്മിൻ അധ്യാപക ലോഗിൻ എന്നിവ എല്ലാ വിദ്യാലയങ്ങൾക്കും അധ്യാപകർക്കും ലഭ്യമാക്കി

 

 

അടുത്ത ഘട്ടം അധ്യാപകർക്ക് പരിശീലനമാണ്

ഇതിനായി താഴെ പറയുന്ന പിന്തുണ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

  1. educareonline.in വെബ്‌സൈറ്റിൽ അധ്യാപക പരിശീലനത്തിനാവശ്യമായ വീഡിയോകൾ ക്രമമായി നൽകിയിട്ടുണ്ട് (വീഡിയോ 1 – മുതൽ 5 വരെ )
  2. വെബ്സൈറ്റ് ലിങ്കിൽ നൽകിയിരിക്കുന്ന പരിശീലന സഹായ വിഡിയോകൾ ഡൌൺലോഡ് ചെയ്തോ, youtube ലിങ്ക് ഉപയോഗിച്ചോ അധ്യാപകപരിശീലനത്തിലും രക്ഷാകർതൃ പരിശിലനത്തിലും നിർദ്ദേശിച്ചതനുസരിച്ച് ഉപയോഗിക്കേണ്ടതാണ്
  3.  നിർദേശങ്ങളുടെ ടെക്സ്റ്റ് , ഓഡിയോ എന്നിവ വാട്സാപ്പ് , വെബ്സൈറ്റ് എന്നീ സംവിധാനങ്ങളിലൊരുക്കിയിട്ടുണ്ട്.
  4. നിർദേശങ്ങൾക്കനുസരിച് എല്ലാ വിദ്യാലയങ്ങളിലും അധ്യാപക പരിശീലനം ഒക്ടോബര് നാലിനകം പൂർത്തിയാക്കി വിശദാംശങ്ങൾ എജുകെയെർ വെബ്‌സൈറ്റിൽ അപ്ഡേറ്റ് ചെയ്യണം
  5. പൂർത്തീകരിച്ച വിദ്യാലയങ്ങളുടെ വിവരങ്ങൾ    http://educareonline.in/teachers-training/    ലിങ്കിൽ അപ്‌ലോഡ് ചെയ്യണം
  6. അദ്ധ്യാപക പരിശീലനത്തെ തുടർന്ന് നൽകിയിട്ടുള്ള വിവരങ്ങൾ പരിശോധന വിധേയമാക്കുകയും തെറ്റുകൾ തിരുത്തി കുറ്റമറ്റതാക്കണം .
  7. ഒരാഴ്ചക്കാലം ട്രയൽ റൺ നടത്തി ഉപയോഗ ക്രമം ഹാജർ ചേർക്കൽ എന്നിവ പരിശീലിക്കണം (ഒക്ടോബര്  നാല് മുതൽ പത്തു വരെ ).ഈ കാലയളവിൽ മെസ്സേജ് സംവിധാനങ്ങൾ ഡിസേബിൾ ചെയ്യുന്നതാണ് .
  8. ഒക്ടോബര് പത്തു മുതൽ ആപ്പ് യാഥാർഥ്യമാവുകയും രക്ഷ കർത്താക്കളുമായി സന്ദേശങ്ങൾ കൈമാറുന്നതിന് തയ്യാറായിരിക്കും .
  9. ഒക്ടോബര് പത്തു മുതൽ 15 വരെ രക്ഷ കർത്തകൾക് ക്ലാസ് PTA വിളിച്ചു മൊബൈൽ ആപ്പ് ഉപയോഗിക്കുന്നതിന് പരിശീലനം നൽകണം .
  10. രക്ഷകർത്തകളുടെ വാട്സ്ആപ് കൂട്ടായ്മകളിൽ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കുന്നത് സംബന്ധിച്ച വീഡിയോ മുൻകൂട്ടി അയക്കുന്നത് പരിശീലനം എളുപ്പമാക്കും.
  11. രക്ഷിതാക്കൾക് ഉപയോഗ ക്രമം വിശദമാക്കുന്ന ലഘു ലേഖയുടെ ഡിജിറ്റൽ കോപ്പി അയച്ചു കൊടുക്കാവുന്നതാണ് .