Parents Training

രക്ഷാകർതൃ പരിശീലനം

രക്ഷാകർതൃ പരിശീലന സഹായി

Student data Submission

വിദ്യാർത്ഥികളുടെ വിവര സമർപ്പണം

വിദ്യാർത്ഥികളുടെ വിവരങ്ങളടങ്ങിയ Excel ഷീറ്റ് സമർപ്പിക്കുന്ന പോർട്ടൽ

Instructions to Schools

വിദ്യാലയങ്ങൾക്കുള്ള നിർദേശങ്ങൾ

തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങൾ പാലിക്കേണ്ട നിർദേശങ്ങൾ

Teachers Training

അദ്ധ്യാപക പരിശീലനം

അദ്ധ്യാപക പരിശീലന സഹായി

Teachers data Submission

അദ്ധ്യാപകരുടെവിവര സമർപ്പണം

അദ്ധ്യാപകരുടെ  വിവരങ്ങളടങ്ങിയ Excel ഷീറ്റ് സമർപ്പിക്കുന്ന പോർട്ടൽ

Technical Support

സാങ്കേതിക സഹായം

സാങ്കേതിക സഹായ പോർട്ടൽ

List of Selected Schools

തിരഞ്ഞെടുത്ത വിദ്യാലയങ്ങൾ

ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 44 ഗവണ്മെന്റ് സ്കൂളുകൾ

മൊബൈൽ ആപ്പ് പദ്ധതി

കോഴിക്കോ ട്ജില്ലാപഞ്ചായത്തിന്റെ  2017 – 18 സാമ്പത്തിക വർഷത്തെ വിദ്യാഭ്യാസ പദ്ധതിയായ സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ മൊബൈൽ ആപ്പ് വഴി രക്ഷാകർത്രബന്ധം വളർത്തൽ എന്ന പദ്ധതി  5 ഗവൺമെൻറ്ഹൈസ്കൂളിൽ നടപ്പാക്കി .  രക്ഷാകർത്താക്കളുമായി കുട്ടികളുടെ പഠന വിവരങ്ങൾ സംവദിക്കുന്നതിനും വിദ്യാലയ -രക്ഷാകർതൃബന്ധം സുദൃഡമാക്കുന്നതിനുമാണ്പദ്ധതി ഊന്നൽ നൽകുന്നത്. ഓരോവിദ്യാർത്ഥിയുടെയും പഠനസംബന്ധമായ എല്ലാവിധവിവരങ്ങളും ഒരുക്ലിക്ക് അകലെ രക്ഷിതാക്കളുടെ വിരൽതുമ്പിലെത്തിക്കുക എന്നുള്ളതാണ്ഈ പദ്ധതിയുടെ ഉദ്ദേശം.

 

മൊബൈൽആപ്പ്പദ്ധതി വഴി കുട്ടികളുടെ ദൈനംദിന ഹാജർ, പരീക്ഷാഫലങ്ങൾ, സ്കൂൾ, ക്ലാസ്സ്റൂം വിശേഷങ്ങൾ തുടങ്ങിയവ രക്ഷിതാവിനു തത്സമയം അറിയാനാവും. കുട്ടിയുടെ പ0നവുമായി ബന്ധപ്പെട്ട പ്രത്യേകം സന്ദേശങ്ങളോ കമന്റുകളോ രക്ഷാകർത്താവിനു ക്ലാസ്സ് അധ്യാപകന്പങ്കുവെക്കാനാവും. വിദ്യാലയസമയക്രമത്തിലെമാറ്റം, ബസ്സമയം ,സ്റ്റഡിനോട്ടുകൾ ഹോംവർക്കുകൾ, ചോദ്യ മാതൃകകൾ എന്നിവ പങ്കുവെക്കാനാകും.

 

ബാലുശ്ശേരി ഗേൾസ്ഹയർ സെക്കന്ററി സ്കൂൾ, നരിക്കുനി ഹയർസെക്കന്ററി സ്കൂൾ, മാവൂർ ഹയർ സെക്കന്ററി സ്കൂൾ, കുറ്റ്യാടി ഹയർ സെക്കന്ററി സ്കൂൾ, ഓർക്കാട്ടേരി ഹയർസെക്കന്ററി സ്കൂൾ, എന്നീഅഞ്ച്വിദ്യാലയങ്ങളിലെയും പ്രൈമറിവിഭാഗത്തിൽ പറന്നൂർജി.എം.എൽ.പിസ്കൂളിലുമാണ് മാതൃക പദ്ധതി തുടക്കമിട്ടത്.

2018 – 19 അക്കാദമിക വര്ഷം മുതൽ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 44 ഗവഃ സ്കൂളുകളിലും ഈ പദ്ധതി നടപ്പാക്കുന്നു.

Edumia Mobile app kozhikode

മൊബൈൽ ആപ്പിൾ ഇനി വീഡിയോ ക്ലാസ്സുകളും.

ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന എഡ്യുകെയർ സമഗ്ര വിദ്യാഭ്യാസ പദ്ധതി (വിജയോത്സവം )യുടെ ഭാഗമായി ഇനിമുതൽ വെർച്യുൽ പാഠഭാഗങ്ങൾ മൊബൈൽ ആപ്പിൽ .കോഴിക്കോട് ഡയറ്റിന്റെ അക്കാദമിക് പിന്തുണയോടെ ഫിസിക്സ് ,കെമിസ്ട്രി ,സാമൂഹ്യശാസ്ത്രം ,ഇംഗ്ലീഷ് , ബയോളജി ,വിഷയങ്ങളുടെ ക്ലാസുകൾ ഇനി വീട്ടിലും യാത്രയിലുമെല്ലാം കുട്ടികൾക്കു പ്രെയോജനപ്പെടുത്താം .
ആദ്യഘട്ടമെന്ന നിലയിൽ പത്താം ക്ലാസ്സിലെ അഞ്ച് വിഷയങ്ങളുടെ പാഠഭാഗങ്ങളാണ് ആപ്പിലൂടെ ലഭിക്കുക.
ഓരോ വിഷയത്തിന്റെയും പാഠങ്ങൾ അഞ്ചു മുതൽ ഏഴു മിനിറ്റുകൾ നീളുന്ന ലഘുഭാഗങ്ങളായി പത്താംതരക്കാർക്ക് ആപ്പ് വഴി പ്രേയോജനപ്പെടുത്താനാകും . വിവിധ വിഷയങ്ങളിൽ വിദഗ്‌ധ അധ്യാപകരുടെ വീഡിയോ അധ്യായങ്ങൾ ഇതിനായി തയ്യാറാക്കി തുടങ്ങി .പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ,അവതരണം എന്നിവ ഉൾപെടുത്തുന്നതാണ് വീഡിയോ ,അധ്യാപകരുടെ അഭാവത്തിലും ഒഴിവു സമയങ്ങളിലും കുട്ടികൾക്കു വിഷയങ്ങളിലെ കഠിന ഭാഗങ്ങൾ തെരഞ്ഞെടുത്ത് പ്രെഗത്ഭരുടെ ക്ലാസുകൾ പ്രേയോജനപ്പെടുത്തി പഠിക്കാനും റിവിഷൻ നടത്താനുമാകും
വെർച്യുൽ ക്ലാസുകൾ തയ്യാറാക്കുന്നതിനായി ജില്ലാ പഞ്ചായത്ത് ടീം എഡ്യുമിയയുടെ സഹായത്തോടെ വടകര ആസ്ഥാനമാക്കി സ്റ്റുഡിയോ ഒരുക്കിയിട്ടുണ്ട് .ഓരോ വിഷയത്തിലും ലൈറ്റ് ബോർഡ് ടെക്നോളജി പ്രേയോജനപ്പെടുത്തി വിഷയ ക്ലാസുകൾ എടുക്കുന്നതിനു തല്പരരായ അധ്യാപകർക്കു അവസരമുണ്ട്തല്പരരായ അധ്യാപകർ വിഷയം,പാഠഭാഗം ,ഫോൺ നമ്പർ എന്നിവ 8281301000 ,9744993984 എന്നീ നമ്പറുകളിലേക്ക് മെസ്സേജ് ആയോ വാട്സ്ആപ്പ് ആയോ അയക്കാം .
വെർച്യുൽ ക്ലാസ്സുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിർവഹിച്ചു .ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ എസ് ,എസ് ,എ ജില്ലാ പ്രൊജക്റ്റ് ഓഫീസർ എം .ജയകൃഷ്ണൻ ,കൈറ്റ് ജില്ലാ കോഡിനേറ്റർ മനോജ് ,എഡ്യുകെയർ കോഡിനേറ്റർ യു കെ.അബ്ദുനാസർ എന്നിവർ സംസാരിച്ചു .
എഡ്യുമിയ ടീം ഡയറക്ടർ ടി പി മുഹമ്മദ് ഫവാസ് ,പി എം രോഹിത് എന്നിവർ പദ്ധതിയുടെ സാങ്കേതിക വിദ്യ വിശദീകരിച്ചു .ജില്ലയിലെ ത്രിതല പഞ്ചായത്തുകൾ പ്രെസിഡന്റുമാർ ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Edumia Video Classes