എഡ്യുകെയർ മൊബൈൽ ആപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ

Educare Mobile App by Team Edumia
 1. ജില്ലാ പഞ്ചായത്ത് എഡ്യുകെയർ സമഗ്ര വിദ്യാഭ്യാസ പരിരക്ഷാ പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള മുഴുവൻ ഗവഃ വിദ്യാലയങ്ങളിലും എഡ്യുകെയർ-മൊബൈൽ ആപ്പ് പദ്ധതി നടപ്പിലാക്കുകയാണ്.
 2. രക്ഷാകർത്താക്കളുമായുള്ള ആശയ വിനിമയം ,പരീക്ഷഫല വിശകലനം ,കുട്ടികളുടെ ഹാജർ ,ഇ-പാഠപുസ്തകങ്ങൾ, വീഡിയോ ക്ലാസുകൾ എന്നിവയാണ് മൊബൈൽ ആപ്പ് വഴി ലഭ്യമാക്കുക
 3. എല്ലാ വിദ്യാലയങ്ങളിലെയും 8,9,10,11,12 ക്ലാസ്സുകളിലെ കുട്ടികളുടെ രക്ഷിതാക്കളെയാണ് മൊബൈൽ ആപ്പ് പദ്ധതിയിൽ ഉൾപെടുത്തുക
  .
 4. ഓരോ വിദ്യാലയത്തിലെയും പദ്ധതിയുടെ നടത്തിപ്പ് ഉറപ്പാക്കേണ്ട ചുമതല എഡ്യുകെയർ കോഡിനേറ്റർക്ക് ആയിരിക്കും. ഇതിനായി രക്ഷാകർത്താക്കളുടെ വിശദാംശങ്ങൾ നിശ്ചിത ഫോർമാറ്റിൽ തയ്യാറാക്കി എക്സൽ ഫയൽ ആയി സെപ്‌തംബർ 15 നകം അതത് വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകർ / പ്രിൻസിപ്പൾമാർ ജില്ലാപഞ്ചായത്തിനു ലഭ്യമാക്കേണ്ടതാണ്
  .
 5. മൊബൈൽ ആപ്പ് ഉപയോഗം, വിഷയങ്ങളുടെ അപ്‌ലോഡിങ് , മോണിറ്ററിംഗ്‌ സംബന്ധിച്ച് വിശദമായ പരിശീലനം വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്നതാണ് .
 6. ഓരോ വിദ്യാലയത്തിലും ഹൈസ്കൂൾ / ഹയർസെക്കൻഡറി ,വി .എച്ച് .എസ് .ഇ വിഭാഗത്തിലെ എഡ്യുകെയർ കോഡിനേറ്റർ / കമ്പ്യുട്ടർ പരിചയമുള്ള ഒരു അധ്യാപക /അധ്യാപിക  അഡ്മിൻ ആയി നിയോഗിക്കേണ്ടതാണ്.
 7. അഡ്മിൻ പരിശീലനം സെപ്‌തംബർ 8 നു കോഴിക്കോട് സിവിൽ സ്റ്റേഷനിലുള്ള ഐ ടി @ സ്കൂൾ  ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നതാണ്.
 8. വിദ്യാലയത്തിൽ മറ്റ് അധ്യാപകർക്കു പരിശീലനം നൽകുന്നതിന്റെ ചുമതല അഡ്മിൻ പരിശീലനം ലഭിച്ച അധ്യാപകർക്കായിരിക്കും.
 9. എഡ്യുകെയർ മൊബൈൽ ആപ്പ് പദ്ധതിയുടെ ഇൻസ്റ്റാലേഷൻ പരിശീലനങ്ങൾ, ഉപയോഗം, ഫലപ്രാപ്തി സംബന്ധിച്ച് ഓൺലൈൻ മോണിറ്ററിംഗ് സംവിധാനങ്ങളുണ്ടായിരിക്കുന്നതാണ്.
 10. എയ്ഡഡ് വിദ്യാലയങ്ങൾക്ക് മൊബൈൽ ആപ്പ് ലഭ്യമാകുന്നതിന് ആവിശ്യമായ സാങ്കേതിക സഹായം ജില്ലാ പഞ്ചായത്ത് ലഭ്യമാക്കും. സാമ്പത്തിക ബാധ്യതകൾ മാനേജ്മെൻറ് വഹിക്കേണ്ടതാണ്.