എഡ്യു കെയർ ക്ളാസ് ലൈബ്രറി പദ്ധതി പൂർത്തീകരണം പ്രഖ്യാപനവും ആദരവും ആഗസ്ത് 18 ന്

കോഴിക്കോട്:ജില്ലയിലെ മുഴുവൻ ഹൈസ്കൂൾ ഹയർ സെക്കണ്ടറി ക്ലാസ്സ് മുറികളിലും ക്ലാസ്സ് ലൈബ്രറികൾ ഒരുക്കുന്ന പദ്ധതി
വാണിമേൽ ക്രസന്റ് സ്കൂളിലെ 31 ക്ലാസ്സ് ലൈബ്രറികൾ പൂർത്തീകരിച്ചു കൊണ്ട്
ജില്ലാതലത്തിൽ തുടക്കമിടുന്നു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ പരിരക്ഷാ പദ്ധതിയായ എഡ്യു കെയറിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

ജില്ലയിൽ ആദ്യമായി മുഴുവൻ ക്ളാസ്സുകളിലും ജനകീയ പങ്കാളിത്തത്തോട് കൂടി ക്ളാസ് ലൈബ്രറി സ്ഥാപിക്കുകയും വൈവിധ്യമാർന്ന മാതൃക പ്രവർത്തനങ്ങൾ നടത്തിവരികയും ചെയ്യുന്ന സ്കൂൾ എന്ന നിലക്കാണ് ക്രസന്റിന് ആദരവ് നൽകുന്നത്.
ഈ വരുന്ന ആഗസ്റ്റ് 18 ന് രാവിലെ 10 മണിക്ക് വാണിമേൽ ക്രസന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ പ്രമുഖർ പങ്കെടുക്കും.1990 എസ്.എസ്.എൽ.സി ബാച്ചിന്റെ വക മുഴുവൻ ക്ളാസ്സുകളിലേക്കും പുസ്തകക്കിറ്റും പരിപാടിയിൽ സമ്മാനിക്കും.

വായന കുറിപ്പ് നിർമ്മാണം, മാഗസിൻ പ്രകാശനം, വായനക്വിസ്, പുസ്തക ചർച്ച, അമ്മ വായന തുടങ്ങിയ പരിപാടികളാണ് ജില്ലയിലെ ക്ളാസ് മുറികളിൽ മികവിന്റെ പുമരം എന്ന പേരിലുള്ള ലൈബ്രറി പ്രവർത്തനങ്ങളുടെ ഭാഗമായി നടന്നു വരുന്നത്.