മംഗൾയാൻ ഷോ

കോഴിക്കോട് ജില്ലാ പഞ്ചായത്ത് എഡ്യൂ കെയർ സമഗ്ര വിദ്യാഭ്യാസ പരിരക്ഷാ പദ്ധതിയുടെ ഭാഗമായി ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന മംഗൾ യാൻ ഷോ ആഗസറ്റ് 5 ന് വൈകിട്ട് 5.30 മണി മുതൽ കോഴിക്കോട് ടൗൺ ഹാളിൽ വെച്ച് നടക്കുകയാണ്. അതിവ സാങ്കേതികത്തിക വോടെയും ശാസ്ത്രകൗതുകവും കോർത്തിണക്കി തടത്തുന്ന മനോഹരമായ ചൊവ്വ അനുഭവം ഒരുക്കുന്നത് റീജനൽ സയൻസ് സെൻറർ & പ്ലാനറ്റേറിയത്തിന്റെ പിന്തുണയോടെയാണ്. ജില്ലാ പഞ്ചായത്ത് എഡ്യൂ കെയർ പ്രതിഭാ പരിപോഷണ പരിപാടിയുടെ ഭാഗമായാണ് ദൃശ്യാനുഭവമൊരുക്കുന്നത്
മonൾ യാൻ ഷോ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.മുക്കം മുഹമ്മദ്, ശ്രി.ഇ കെ.സുരേഷ് കുമാർ-ഡി.ഡി.ഇ , ISR0 മുൻ ഡയരക്ടർ ശ്രി. ഇ കെ.കുട്ടി, പ്ലാനറ്റേറിയം ഡയരക്ടർ ഡോ.വി.എസ് രാമചന്ദ്രൻ ,ശ്രി.അജിത്.കെ.ആർ ഡയറ്റ് പ്രിൻസിപ്പാൾ,ഡി.പി.ഒ- ശ്രീ ജയകൃഷ്ണൻ എന്നിവർ പങ്കെടുക്കും.
മംഗൾ യാൻ ഷോയിൽ പങ്കാളികളാവുന്നതിന് എല്ലാവരെയും ക്ഷണിക്കുന്നു. തികച്ചും സൗജന്യമാണ് പ്രവേശനം വിദ്യാർത്ഥികളും രക്ഷിതാക്കളും പൊതുജനങ്ങളൂം ഈ ദൃശ്യവിസ്മയം ഒഴിവാക്കാതെ കാണണമെന്നഭ്യർത്ഥിക്കുന്നു.