ദേശിയ ഗണിത ദിനം

എഡ്യൂ കെയർ – സമഗ്ര വിദ്യാഭ്യാസ പരിരക്ഷാ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് ഗണിത ക്വിസ്സും’ പോസ്റ്റർ മത്സരവും മോട്ടിവേഷൻ ക്ലാസ്സും സംഘടിപ്പിക്കുന്നു. NIT കോഴിക്കോട് ഗണിത ശാസ്ത്ര വിഭാഗം ദേശീയ ഗണിത ദിനത്തിന്റെ ഭാഗമായാണ് ആഗസ്റ്റ് 8 ന് NIT ക്യാമ്പസിൽ വെച്ച് COMPASS എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നത്.

1.ക്വിസ് മത്സരം-ഹൈസ്കൂൾ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് .- ഒരു വിദ്യാലയത്തിൽ നിന്ന് രണ്ടു വിഭാഗത്തിൽ നിന്നും രണ്ട് പേരടങ്ങുന്ന ടീമിനാണ് അവസരം.

2.- പോസ്റ്റർ മത്സരം ഹയർ സെക്കന്ററി വിഭാഗത്തിനു മാത്രം.
ആദ്യം രജിസ്റ്റർ ചെയ്യുന്ന അൻപത് ടീമുകൾക്കാണ് അവസരം

രജിസ്ട്രേഷനും വിശദാംശങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന നമ്പറും ഓൺലൈൻ ലിങ്കും പ്രയോജനപ്പെടുത്തുക
പരിപാടിയുടെ ബ്രോഷർ ,COMPASS പ്രോഗ്രാം സംബന്ധിച്ച വിശദാംശങ്ങളും ശ്രദ്ധിക്കുക.
ജില്ലാ പഞ്ചായത്ത് എഡ്യൂ കെയർ പ്രോഗ്രാമിന്റെ പ്രതിഭാ പരിപോഷണ പരിപാടിയുടെ ഭാഗമായി NIT യുടെ സഹായത്തോടെ നടക്കുന്ന വിവിധ പരിപാടികൾക്ക് പങ്കാളികളാകുന്ന വിദ്യാലയങ്ങൾക്ക് പ്രത്യേക പരിഗണനയും പ്രോഗ്രാമുകളും നൽകുന്നതാണ്.
വിദ്യാഭ്യാസ വകുപ്പിന്റെയും ശാസ്ത്ര സാങ്കേതിക വകുപ്പിൻെറയും ജില്ലാ പഞ്ചായത്തിന്റെയും പിന്തുണയോടെ നടക്കുന്ന ഔദ്യോഗിക പരിപാടിക്ക് എല്ലാ വിദ്യാലയങ്ങളും രജിസ്റ്റർ ചെയ്യേണ്ടതാണ്

 

For Registration:

https://goo.gl/forms/XtsNtClWBuFpV5oR2