അഭിനയ സാധ്യതകള്‍ പങ്കുവെച്ച് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ്

കോഴിക്കോട് ജില്ലാപഞ്ചായത്തിന്‍റെ എഡ്യൂകെയര്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടക്കുന്ന പെര്‍സോണ -സെല്‍ഫ് സെറ്റിംഗ് പരിപാടിയിലാണ് നാടക നടനും രചയിതാവുമായിരുന്ന ശ്രീ. ബാബു പറശ്ശേരി സര്‍ഗ്ഗാത്മക കഴിവുകളും ജീവിത നൈപുണികളും വളര്‍ത്തുന്നതില്‍ അഭിനയത്തിന്‍റെ സാധ്യതകള്‍ കുട്ടികളുമായി പങ്കുവെച്ചത്.തന്നിലെ നടനാണ് സാമുഹ്യനൈപുണികള്‍ വളര്‍ത്താനും സേവന തല്പരനുമാക്കി തീര്‍ത്തതിനു പിന്നിലെന്ന് അദ്ധേഹം പറഞ്ഞു. സിവില്‍ സര്‍വ്വീസ രംഗത്തേക്ക് തല്പരരാ.യ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ തെരെഞ്ഞെടുത്ത കുട്ടികള്‍ക്കായി ജില്ലാപഞ്ചായത്ത് നടത്തുന്ന രണ്ട് ദിവസത്തെ ശില്‍പശാലയില്‍ കുട്ടികളോട് സംവദിക്കുകയായിരുന്നു പ്രസിഡന്‍ഡ്.ആശയ വിനിമയ ശേഷിയും സ്വാഭിമാനവും വര്‍ദ്ധിപ്പിക്കുന്നതിനുമായി തിയേറ്റര്‍ സങ്കോതങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ച് മലപ്പുറം ഡയറ്റിലെ ശ്രീ. ഹസ്സന്‍. കെ നയിച്ച സെഷനിലാണ് പഴയ നാടക നടന്‍ കുടിയായ പ്രസിഡന്‍റ് എത്തിയത്. മെയ്5,6 തീയതികളില്‍ നടക്കാവ് ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂളില്‍ വെച്ച് നടന്ന പെര്‍സേണ-സെല്‍ഫ് സെറ്റിംഗ് ശില്പശാലയില്‍ തിയേറ്റര്‍ സങ്കേതങ്ങള്‍ക്കു പുറമെ ആര്‍ക്കിയാളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്‍ഡ്യ മുന്‍ ഡയരക്ടര്‍ ഡോ. കെ.കെ മുഹമ്മദ്, ശ്രീ ഫവാസ് (മൊബൈല്‍ആപ്പുകളുപയോഗിച്ചുള്ളപഠനം) തുടങ്ങിയ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. ശ്രീ. ബാബു പറശ്ശേരി, ശ്രീ.കുര്യാക്കോസ് (പ്രിന്‍സിപ്പാള്‍ ഹയര്‍സെക്കണ്ടറി), ശ്രീ. ജലൂഷ്(പ്രിന്‍സിപ്പാള്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി) ശ്രീ. സലാം തിക്കേടി(ഡയറക്ഷന്‍ ഗ്രൂപ്പ്), എന്നിവര്‍ സംസാരിച്ചു. എഡ്യൂകെയര്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതി കോഡിനേറ്റര്‍ യു.കെ അബ്ദുന്നാസര്‍ കോഴ്സ് വിശദികരണം നടത്തി.