എ‍ഡ്യൂകെയര്‍ -സമഗ്ര പരിരക്ഷാപദ്ധതി

കോഴിക്കോട് ജില്ലാപഞ്ചായത്ത് പൊതു വിദ്യാലയങ്ങലില്‍ ഗുണതയും തുല്ല്യതയും ഉറപ്പുവരുത്തുന്നതിനായി നടപ്പിലാക്കി വരുന്ന സമഗ്ര വിദ്യാഭ്യാസ പരിരക്ഷാപദ്ധതിയാണ് എ‍ഡ്യൂകെയര്‍ ജില്ലയിലെ 122 വിദ്യാലയങ്ങളിലെ കുട്ടികളും അവരുടെ രക്ഷതാക്കളും അധ്യാപകരുമാണ് പദ്ദതിയുടെ ഗുണഭോക്താക്കള്‍. കോഴിക്കോട് ജില്ലയിലെ ജില്ലാപഞ്ചായത്ത് പരിധിയിലുള്ള മുഴുവന്‍ ഹൈസ്ക്കൂളുകള്‍, ഹയര്‍സെക്കന്ററി സ്ക്കൂളുകള്‍, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്ക്കൂളുകള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാന്‍റിംഗ് കമ്മറ്റിയുടെ കീഴിലുള്ള ജില്ലാ വിദ്യാഭ്യാസ സമിതിയാണ് എ‍ഡ്യൂകെയര്‍ പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളില്‍ നടക്കേണ്ട വിവിധ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്നത്.ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടിഡയരക്ടര്‍ കണ്‍വീനറായും ഡയറ്റ് ഫാക്കല്‍റ്റി അംഗം പ്രത്യക ചുമതലയുള്ള കോ‍ഡിനേറ്ററായും പദ്ധതികള്‍ വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്നു .ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ അക്കാദമിക പിന്തുണ പദ്ധതിക്കുണ്ട്.പദ്ധതിയുടെ ഭാഗമായുള്ള അക്കാദമിക പരിപാടികള്‍ മറ്റു തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി പങ്കുവെക്കുന്നുണ്ട്.പദ്ധതിയുടെ നടത്തിപ്പിനായി എല്ലാ വിദ്യാലയങ്ങളിലും ഒരു അധ്യാപകനാണ് വിദ്യാലയ തല പ്രവര്‍ത്തനങ്ങള്‍ കോഡിനേറ്റ് ചെയ്യുന്നത്.2018-19 വര്‍ഷത്തില്‍ എ‍ഡ്യൂകെയര്‍ -സമഗ്ര പരിരക്ഷാപദ്ധതിയുടെ ഭാഗമായി 11 ഇന പരിപാടികളാണ് നടപ്പിലാക്കുക.

Events

എഡ്യു കെയർ ക്ളാസ് ലൈബ്രറി പദ്ധതി പൂർത്തീകരണം പ്രഖ്യാപനവും ആദരവും ആഗസ്ത് 18 ന്

എഡ്യു കെയർ ക്ളാസ് ലൈബ്രറി പദ്ധതി പൂർത്തീകരണം പ്രഖ്യാപനവും ആദരവും ആഗസ്ത് 18 ന്

കോഴിക്കോട്:ജില്ലയിലെ മുഴുവൻ ഹൈസ്കൂൾ ഹയർ സെക്കണ്ടറി ക്ലാസ്സ് മുറികളിലും ക്ലാസ്സ് ലൈബ്രറികൾ ഒരുക്കുന്ന പദ്ധതി വാണിമേൽ ക്രസന്റ് സ്കൂളിലെ 31 ക്ലാസ്സ് ലൈബ്രറികൾ പൂർത്തീകരിച്ചു കൊണ്ട് ജില്ലാതലത്തിൽ തുടക്കമിടുന്നു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ പരിരക്ഷാ പദ്ധതിയായ എഡ്യു കെയറിന്റെ ആഭിമുഖ്യത്തിലാണ്
ദേശിയ ഗണിത ദിനം

ദേശിയ ഗണിത ദിനം

എഡ്യൂ കെയർ – സമഗ്ര വിദ്യാഭ്യാസ പരിരക്ഷാ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് ഗണിത ക്വിസ്സും’ പോസ്റ്റർ മത്സരവും മോട്ടിവേഷൻ ക്ലാസ്സും സംഘടിപ്പിക്കുന്നു. NIT കോഴിക്കോട് ഗണിത ശാസ്ത്ര വിഭാഗം ദേശീയ ഗണിത ദിനത്തിന്റെ ഭാഗമായാണ് ആഗസ്റ്റ്
മംഗൾയാൻ ഷോ

മംഗൾയാൻ ഷോ

കോഴിക്കോട് ജില്ലാ പഞ്ചായത്ത് എഡ്യൂ കെയർ സമഗ്ര വിദ്യാഭ്യാസ പരിരക്ഷാ പദ്ധതിയുടെ ഭാഗമായി ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന മംഗൾ യാൻ ഷോ ആഗസറ്റ് 5 ന് വൈകിട്ട് 5.30 മണി മുതൽ കോഴിക്കോട് ടൗൺ

Projects

ഹൈ സ്കൂൾ ഗുണമേന്മ പരിപാടി<br /> ഹയർ സെക്കണ്ടറി, വി , എച്, എസ് , ഇ ഗുണമേന്മ പരിപാടി<br /> പ്രൈമറി ക്ലാസ്സുകളിലെ ഗുണമേന്മ പരിപാടി
രക്ഷാകർത്ത പരിരക്ഷ പദ്ധതി
എല്ലാ വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും മൊബൈൽ ആപ്പ്
സിവിൽ സർവീസ്/ മത്സര പരീക്ഷ പിന്തുണ പരിപാടി
കൗൺസിലിംഗ്, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
സമ്പൂർണ ക്ലാസ് ലൈബ്രറി
സ്റ്റുഡന്റ് പാർലിമെന്റ് ജില്ലാതലം
ടാലെന്റ്റ് ലാബ്, കല കായിക ശാസ്ത്ര മേള പ്രതിഭകൾക്കുള്ള പരിരക്ഷ പരിപാടികൾ